Monday, 25 March 2013

ഫോട്ടോഷോപ്പിൽ border കൊടുക്കുന്നത് എങ്ങനെ ??




          album ഉണ്ടാക്കുമ്പോഴും മറ്റും border നമുക്ക് ആവശ്യമാണ്.ഇവിടെ 

സിമ്പിൾ ആയി border ഉണ്ടാക്കുന്നത് വിവരിച്ചിരിക്കുന്നു.ആദ്യമായി ഫോട്ടോഷോപ്പ് 

ഓപ്പണ്‍ ചെയ്യുക.border ഉണ്ടാക്കേണ്ട ഫോട്ടോ ഓപ്പണ്‍ ചെയ്യുക.ഫോട്ടോ ലെയർ 

നോക്കുക.ലെയർ ലോക്ക് ആണെങ്കിൽ ഡബിൾ ക്ലിക്ക് ചെയ്ത് unlock ആക്കുക.






        അതിനു ശേഷം ലെയറിൽ right click ചെയ്ത് blending options 

എന്നതിൽ ക്ലിക്ക് ചെയ്യുക.





             ഇപ്പോൾ ഒരു പുതിയ വിൻഡോ ഓപ്പണ്‍ ആയി വന്നിട്ടുണ്ട്.അതിൽ 

താഴെ stroke എന്നാ option കാണാം.അതിൽ ക്ലിക്ക് ചെയ്യുക.





           അതിൽ ക്ലിക്ക് ചെയ്തപ്പോൾ വലതു ഭാഗത്തായി കുറച്ചു option 

വന്നിട്ടുണ്ട്.അതിൽ position എന്നത് inside ആക്കുക.കളർ നിങ്ങൾക്ക് 

ഇഷ്ടമുള്ളത് കൊടുക്കുക.ഞാൻ ഇവിടെ ബ്ലാക്ക്‌ കൊടുത്തു.





                 അതിനു ശേഷം സൈസ് കൂട്ടി നോക്കു.ചിത്രത്തിലെ border 

വലുതാകുന്നത് കാണാം.




                  നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് border കൊടുത്തതിനു 

ശേഷം ഓക്കേ പ്രെസ്സ് ചെയ്യുക.









      













Thursday, 21 March 2013

പെൻ ടൂൾ ഉപയോഗിച്ച് ബാക്ക്ഗ്രൌണ്ട് remove ചെയ്യുന്നത് എങ്ങനെ ??




           കഴിഞ്ഞ പോസ്റ്റിൽ extract filter ഉപയോഗിച്ച് ബാക്ക്ഗ്രൌണ്ട് 

remove ചെയ്യുന്നത് എങ്ങനെ എന്നു മനസിലാക്കി കാണുമല്ലോ.ഇനി പെൻ ടൂൾ 

ഉപയോഗിച്ച് എങ്ങനെ ബാക്ക്ഗ്രൌണ്ട് remove ചെയ്യുമെന്നു നോക്കാം.

ആദ്യം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.കഴിഞ്ഞ പോസ്റ്റിൽ മമ്മൂക്ക ആയിരുന്നല്ലോ 

നമ്മുടെ example ചിത്രം.എന്നാൽ ഈ പോസ്റ്റിൽ മോഹൻലാൽ 

ആയിക്കോട്ടെ.ഇല്ലേൽ ഫാൻസുകാർ വന്നു എന്നെ തല്ലും.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു 

ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപ്പണ്‍ ചെയ്യുക.







    എന്നിട്ട് പെൻ ടൂൾ സെലക്ട്‌ ചെയ്യുക.പെൻ ടൂൾ സെലക്ട്‌ ചെയ്തപ്പോൾ 

option ബാറിൽ കുറച്ചു option കാണുവാൻ സാധിക്കും.അവിടെ " paths " എന്നത് 

സെലക്ട്‌ ചെയ്യുക.






     ഇനി നമുക്ക് remove ചെയ്യേണ്ട ഭാഗങ്ങൾ പെൻ ടൂൾ ഉപയോഗിച്ച് സെലക്ട്‌ 

ചെയ്യുക.





                   ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ ഓരോ anchor points ആഡ് 

ചെയ്യുകയാണ്.മുഴുവൻ സെലക്ട്‌ ചെയ്തതിനു ശേഷം മൗസ് റൈറ്റ് ക്ലിക്ക് 

ചെയ്യുക.അപ്പോൾ " make selection " എന്നാ option കാണാം.അതിൽ ക്ലിക്ക് 

ചെയ്യുക.




      ഇപ്പോൾ പുതിയ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും.അതിൽ ചേഞ്ച്‌ ഒന്നും 

വരുത്താതെ ഓക്കേ പ്രസ്‌ ചെയ്യുക.





              എന്നിട്ട് keyboard - ൽ ഡിലീറ്റ് ബട്ടണ്‍ പ്രസ്‌ ചെയ്യുക.ഇപ്പോൾ 

സെലക്ട്‌ ചെയ്ത ഭാഗം ഡിലീറ്റ് ആയിരിക്കുന്നത് കാണാം.




          ഇനി നമുക്ക് ഇഷ്ടമുള്ള ബാക്ക്ഗ്രൌണ്ട് കൊടുത്ത് ചിത്രത്തെ കൂടുതൽ 

മനോഹരമാക്കാം. 















Tuesday, 19 March 2013

extract ഫിൽറ്റർ ഉപയോഗിച്ച് ബാക്ക്ഗ്രൌണ്ട് എങ്ങനെ നീക്കം ചെയ്യാം ??



                നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപ്പണ്‍ 

ചെയ്യുക.ഇവിടെ ഞാൻ മമ്മൂക്കയുടെ ഫോട്ടോ ഓപ്പണ്‍ ചെയ്തു.








         അതിനു ശേഷം ഫിൽറ്റർ മെനു ബാറിൽ നിന്നും extract എന്ന 

option ക്ലിക്ക് ചെയ്യുക. 






          ഇപ്പോൾ പുതിയ ഒരു വിൻഡോ ഓപ്പണ്‍ ആയി വന്നു.അവിടെ കുറച്ചു 

option കാണുവാൻ സാധിക്കും.അതിലെ " edge highlighter tool " ക്ലിക്ക് 

ചെയ്യുക.







  ഇനി നമുക്ക് ആവശ്യമുള്ള ഭാഗം ഈ ടൂൾ ഉപയോഗിച്ച വരക്കുക.






   അതിനു ശേഷം ഫിൽ ടൂൾ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള ഭാഗത്ത് കളർ 

കൊടുക്കുക.






    അതിനു ശേഷം ok പ്രസ്‌ ചെയ്യുക.ഇപ്പോൾ ബാക്ക്ഗ്രൌണ്ട് remove 

ആയിരിക്കുന്നത് കാണാം.






         eraser ടൂൾ ഉപയോഗിച്ച് ആവശ്യമില്ലാത്ത ഭാഗങ്ങൾ remove 

ചെയ്യാവുന്നതാണ്.






           ഇനി പുതിയ ബാക്ക്ഗ്രൌണ്ട് കൊടുക്കണം എന്നുണ്ടെങ്കിൽ new 

layer create ചെയ്യുക.ഇഷ്ടമുള്ള കളർ ഫിൽ ചെയ്യുക.






   ലേയർ പാനെലിലെ നമ്മൾ നേരത്തെ വർക്ക്‌ ചെയ്ത ലേയർ മുകളിലേക്ക് 

കൊണ്ട് വരിക.






       ബാക്ക്ഗ്രൌണ്ട് REMOVE ചെയ്യാൻ വേറെയും വഴികൾ ഉണ്ട്.അത് അടുത്ത

പോസ്റ്റിൽ........ :)








Monday, 18 March 2013

ഫോട്ടോഷോപ്പില്‍ പുതിയ ബ്രഷ് ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ ??

               

                 നമ്മുടെ ആവശ്യത്തിനു അനുസരിച്ച് ഒരു ബ്രഷ് ഉണ്ടാക്കുന്നത് 

എങ്ങനെ ആണെന്ന് നമുക്ക് നോക്കാം.അതിനു ആദ്യമായി ഫോട്ടോഷോപ്പ് ഓപ്പണ്‍ 

ചെയ്യുക.ടൂള്‍ ബോക്സില്‍ നിന്നും ബ്രഷ് ടൂള്‍ സെലക്ട്‌ ചെയ്യുക.








         അപ്പോള്‍ മുകളിലായി BRUSHES PALETTE എന്ന ബട്ടണ്‍ കാണുവാന്‍ 

സാധിക്കും.അതില്‍ ക്ലിക്ക് ചെയ്യുക.








 എന്നിട്ട് നമുക്ക് ഇഷ്ടമുള്ള രീതിയില്‍ DIAMETER , HARDNESS ചേഞ്ച്‌ ചെയ്യുക.







          അതിനു ശേഷം BRUSHES PALETTE ല്‍ CREATE NEW BUTTON  എന്ന 

ബട്ടണ്‍ കാണുവാന്‍ സാധിക്കും.അതില്‍ ക്ലിക്ക് ചെയ്യുക.







    അപ്പോള്‍ BRUSH  NAME കൊടുക്കാനുള്ള ബോക്സ്‌ തുറന്നു വരും.അവിടെ ബ്രഷ് 

നെയിം കൊടുക്കുക.അതിനു ശേഷം OK പ്രസ്സ് ചെയ്യുക.








         നമ്മള്‍ ഇതാ പുതിയ ഒരു ബ്രഷ് ഉണ്ടാക്കിയിരിക്കുന്നു.OPTION ബാറില്‍ 

നിന്നും നമ്മള്‍ ക്രിയേറ്റ് ചെയ്ത ബ്രഷ് എടുക്കാന്‍ സാധിക്കുന്നതാണ്.