Monday, 11 February 2013

ഫോട്ടോഷോപ്പ് - PEN TOOL








             STRAIGHT ലൈനുകളും വെക്ടര്‍ ഷേപ്പുകളും  വളരെ കൃത്യതയോടെ 

വരച്ചെടുക്കാന്‍ സഹായിക്കുന്ന ടൂള്‍ ആണ് പെന്‍ ടൂള്‍.ഇതില്‍ തന്നെ 5 ടൈപ്പ് പെന്‍ 

ടൂള്‍സ് ഉണ്ട്.ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്.


1.PEN TOOL

2.FREE FORM PEN TOOL

3.ADD ANCHOR POINT TOOL

4.DELETE ANCHOR POINT TOOL

5.CONVERT POINT TOOL


FREE FORM PEN TOOL

          പെന്‍സില്‍ ടൂള്‍ ഉപയോഗിക്കുന്നത് പോലെ ഈ ടൂള്‍ ഉപയോഗിച്ച് വരയ്ക്കാന്‍

 സാധിക്കും.ANCHOR POINT ഇതില്‍ AUTOMATIC ആയി ആഡ് 

ചെയ്യപ്പെടുന്നു.OPTION ബാറില്‍ നോക്കിയാല്‍ "MAGNETIC" എന്നു കാണാം.അത് 

ഓണ്‍ ചെയ്യുകയാണെങ്കില്‍ ANCHOR POINTS വ്യക്തമായി കാണാന്‍ സാധിക്കും.






ഇനി ANCHOR POINT - ന്റെ എണ്ണം കൂട്ടുവാനോ കുറയ്ക്കാനോ ചെയ്യണം 

എന്നുണ്ടെങ്കില്‍ OPTION ബാറില്‍ ഷേപ്പ് ബട്ടണു അടുത്തായി ഒരു ARROW മാര്‍ക്ക്‌ 

കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ മതി.വാല്യൂ കൂട്ടിയാല്‍ ANCHOR POINTS - ന്റെ 

എണ്ണം കുറയുന്നത് കാണാം.






ADD ANCHOR POINT TOOL

          ഒരു ഷേപ്പില്‍ ANCHOR POINT കൂട്ടിചേര്‍ക്കാന്‍ ഈ ടൂള്‍ 

ഉപയോഗിക്കാം.ADD ANCHOR ടൂളില്‍ ക്ലിക്ക് ചെയ്ത് എവിടെയാണോ ANCHOR 

POINT കൂട്ടിചേര്‍ക്കേണ്ടത് അവിടെ ക്ലിക്ക് ചെയ്താല്‍  പുതിയ ANCHOR POINT 

വന്നിരിക്കുന്നത് കാണാം.ഇനി ANCHOR POINT - ല്‍ ക്ലിക്ക് ചെയ്ത് DRAG 

ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ആകൃതിയിലേക്ക്  മാറ്റിയെടുക്കാവുന്നതാണ്.






DELETE ANCHOR POINT TOOL

         ANCHOR POINT ഡിലീറ്റ് ചെയ്യുവാന്‍ വേണ്ടി ഈ ടൂള്‍ 

ഉപയോഗിക്കാം.അതിനായി ഡിലീറ്റ് ചെയ്യേണ്ട ANCHOR POINT - ല്‍ ക്ലിക്ക് 

ചെയ്യുക.അപ്പോള്‍ ഒരു ചിഹ്നം  '-'  കാണാന്‍ സാധിക്കും.അവിടെ ക്ലിക്ക് ചെയ്താല്‍ 

അവശ്യമില്ലാത്ത ANCHOR POINT ഡിലീറ്റ് ചെയ്യാവുന്നതാണ്.  



CONVERT POINT TOOL

      ഈ ടൂള്‍ ഉപയോഗിച്ച് ചേഞ്ച്‌ ചെയ്യാനുള്ള ANCHOR POINT - ല്‍ ക്ലിക്ക് 

ചെയ്യുക.അപ്പോള്‍ അത് കോര്‍ണര്‍ പോയിന്റ്‌ ആയി മാറുന്നു.അത് ഡ്രാഗ് ചെയ്ത് 

നമുക്ക് ഇഷ്ടമുള്ള ഷേപ്പിലേക്ക് മാറ്റാവുന്നതാണ്.









             
                     

2 comments:

  1. താങ്കളുടെ ബ്ലോഗ്‌ ഞാന്‍ നോക്കാറുണ്ട്.താങ്കള്‍ ഒരു ഫോട്ടോഷോപ്പ് പുലി ആണെന്ന് തോനുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് Gif File ( blog header ) ഉണ്ടാക്കാന്‍ സാധിക്കുമോ? എങ്കില്‍ എങ്ങിനെ, എന്നതിനെ കുറിച്ച് ഒരു ടിപ് ഇടാമോ ?

    ReplyDelete
    Replies
    1. ശാഹിദ് ഭായ് നമ്മള്‍ ഒരു പാവമാണേ..ഫോട്ടോഷോപ്പ് കുറച്ചൊക്കെ അറിയാം.അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു എന്ന് മാത്രം...
      ഭായിക്കു വേണ്ടി GIF ഉണ്ടാക്കുന്നത് എങ്ങനെ എന്നു ഒരു പോസ്റ്റ്‌ ഞാന്‍ ഇടാട്ടോ.........

      Delete