Saturday, 23 February 2013

ഫേസ്ബുക്ക്‌ ടൈംലൈന്‍ ഫോട്ടോ ഉണ്ടാക്കുന്നത് എങ്ങനെ ????




                                ആദ്യമായി ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.ന്യൂ 

ഡോക്യുമെന്റ് ഓപ്പണ്‍ ആക്കുക.size 849 * 314 എന്ന് സെലക്ട്‌ ചെയ്യുക.





അപ്പോള്‍ താഴെ കാണുന്ന രീതിയില്‍ ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആയി 

വരുന്നത് കാണാം.





അതിനു ശേഷം നമുക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ 

ഓപ്പണ്‍ ചെയ്യുക.




എന്നിട്ട് നമ്മുടെ timeline ലെയരിലെക്ക് ഈ ഫോട്ടോസ് ഡ്രാഗ് 

ചെയ്യുക.നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ഈ ഫോട്ടോസ് അഡ്ജസ്റ്റ് ചെയ്യുക.   







ചിത്രം JPEG ഫയല്‍ ആയി സേവ് ചെയ്യുക.







മലയാള സിനിമയുടെ അഭിമാനമായ ലാലേട്ടനെയും മമ്മൂക്കയെയും ഞാന്‍ timeline 

ഫോട്ടോസില്‍ കയറ്റിയത് കണ്ടോ.ഇത് പോലെ variety ആയിട്ടുള്ള  timeline ഉണ്ടാക്കി 

നോക്കു......














Monday, 18 February 2013

മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ???

                       ഇപ്പോള്‍ ഉള്ള മിക്ക മൊബൈലിലും മലയാളം ടൈപ്പ് സപ്പോര്‍ട്ട് 

ഉള്ളതാണല്ലോ.എന്നാലും മലയാളം മൊബൈലില്‍ ടൈപ്പ് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് 

online ആയി ടൈപ്പ് ചെയ്യാന്‍ ഇതാ ഒരു വെബ്‌ സൈറ്റ്.


type malayalam in mobile



           നിങ്ങള്‍ക്ക് ഇഷ്ടമുള്ള words ടൈപ്പ് ചെയ്യുക.എന്നിട്ട് get text ക്ലിക്ക് ചെയ്ത് 

മലയാളം words കോപ്പി ചെയ്ത് എടുക്കുക.







































Thursday, 14 February 2013

ഫോട്ടോഷോപ്പില്‍ GIF ഫയല്‍ ഉണ്ടാക്കുന്നത് എങ്ങനെ ??

                                        ഫോട്ടോഷോപ്പില്‍ ANIMATION ഉണ്ടാക്കുക എന്നത് 

വളരെ പ്രയാസമേറിയതാണെന്നാണ് പലരുടെയും ധാരണ.എന്നാല്‍ അങ്ങനെ 

അല്ല.ഇതിന്റെ STEPS അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും നിസ്പ്രയാസം ANIMATION 

ഉണ്ടാക്കാവുന്നതാണ്.ഞാന്‍ ഇവിടെ എന്റെ ബ്ലോഗ്ഗിനു പറ്റിയ ഒരു ANIMATION 

HEADER ഉണ്ടാക്കാന്‍ പോകുകയാണ്.ഇതു മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍

 നിങ്ങള്‍ക്കും സ്വന്തമായി ഒരു GIF ഫയല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.നമ്മള്‍ ഒരു 

ANIMATION ഉണ്ടാക്കുന്നതിനു മുന്നേ എന്താണ് നമ്മള്‍ ഉണ്ടാക്കുന്നത് എന്നതിനെ 

പറ്റി ഒരു ചിത്രം നമ്മുടെ മനസ്സില്‍ ഉണ്ടാകും.അത് നമ്മള്‍ ഫോട്ടോഷോപ്പില്‍ 

വരയ്ക്കാന്‍ പോകുകയാണ്.

               ആദ്യമായി ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.ഞാന്‍ ഇവിടെ എന്റെ 

ബ്ലോഗ്ഗിന്റെ പേര് ആണ് ANIMATE ചെയ്യിക്കുന്നത്.ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്ത് 

നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്യുമെന്റ് സൈസ് തിരഞ്ഞെടുക്കുക.





              ഇനി നിങ്ങള്‍ ANIMATE ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ ഓരോ ലെയറില്‍ 

വരച്ചെടുക്കുക.താഴെ കാണുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ കൂടുതല്‍ വ്യക്തത 

കിട്ടുന്നതാണ്.
























            ഫോട്ടോഷോപ്പ് കൂടാതെ പെയിന്റ് , ഫ്ലാഷ് എന്നിവയിലും വരക്കാവുന്നതാണ്.

ലെയര്‍ പാനല്‍ ശ്രദ്ധിക്കുക.നമ്മള്‍ ചെയ്ത എല്ലാ വര്‍ക്കുകളും ഓരോ ലെയറില്‍ 

വന്നിരിക്കുന്നത് കാണാം.




           ഞാന്‍ ഇപ്പോള്‍ ഫോട്ടോഷോപ്പില്‍ വരച്ചു കഴിഞ്ഞു.ഇനിയാണ് അനിമേഷന്‍...

ആനിമേഷന്‍ ചെയ്തു തുടങ്ങുന്നതിനായി ഫോട്ടോഷോപ്പില്‍ വിന്‍ഡോ മെനു ബാറില്‍ 

നിന്നും ANIMATION എന്നതില്‍ ക്ലിക്ക് ചെയ്യുക. 




ഇപ്പോള്‍ താഴെ ഒരു ന്യൂ വിന്‍ഡോ തുറന്നു വന്നിരിക്കുന്നത് കാണാം.







     അവിടെ താഴെയായി ന്യൂ ഫ്രെയിം ഉണ്ടാക്കാനുള്ള OPTION ഉണ്ട്.കുറച്ച് FRAMES 

ആഡ് ചെയ്യുക.




ഞാന്‍ ഇവിടെ 11 FRAMES ADD ചെയ്തു.




      ഇനി ഓരോ frames സെലക്ട്‌ ചെയ്ത്നമുക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ സെലക്ട്‌ 

ചെയ്യണം.അതിനായി 1st ഫ്രെയിം സെലക്ട്‌ ചെയ്യുക.എന്നിട്ട് ലെയര്‍ പാനെലില്‍ 

background എന്നാ ലെയര്‍ മാത്രം visible ആക്കുക.ബാക്കി എല്ലാ ലെയരുകളും 

invisible ആക്കുക.




              അത് പോലെ ബാക്കി frames സെലക്ട്‌ ചെയ്ത് അതിനു വേണ്ട ചിത്രങ്ങള്‍ 

visible ആക്കുക.ഇനി play ബട്ടണ്‍ press ചെയ്തു നോക്കു.




         കുറച്ചു സ്പീഡ് കൂടി പോയി അല്ലെ.എല്ലാ ഫ്രയ്മിന്റെയും താഴെ ടൈം സെറ്റ് 

ചെയ്യാന്‍ ഉള്ള option ഉണ്ട്.അതില്‍ ക്ലിക്ക് ചെയ്ത് ടൈം സെറ്റ് ചെയ്യുക.






             ഇപ്പോള്‍ നമ്മുടെ അനിമേഷന്‍ ready ആയി കഴിഞ്ഞു.ഇനി ഈ ഫയല്‍ gif 

ആയി സേവ് ചെയ്യണം.അതിനായി ഫയല്‍ മെനു എടുത്ത് save for web & devices 

എന്നതില്‍ ക്ലിക്ക് ചെയ്യുക.സേവ് ബട്ടണ്‍ കൊടുക്കുക.ഇപ്പോള്‍ നമ്മള്‍ ഒരു animation 

ഉണ്ടാക്കി കഴിഞ്ഞു.

           ഇനി ഈ animation നമുക്ക് ബ്ലോഗിലേക്ക് കൊണ്ട് വരണം.അതിനായി 

ഏതെങ്കിലും photo sharing വെബ് സൈറ്റിലേക്ക്  നമ്മുടെ ഫോട്ടോ അപ്‌ലോഡ്‌ 

ചെയ്യണം.അതിനായി photopucket എന്ന സൈറ്റ് ആണ് നല്ലത് എന്ന് തോന്നുന്നു.ഈ 

ലിങ്കില്‍ ക്ലിക്കിയാല്‍ ആ സൈറ്റിലേക്ക് പോകാം. 

photobucket

         sign up ചെയ്ത് ഒരു അക്കൗണ്ട്‌ create ചെയ്യുക.നമ്മള്‍ ഉണ്ടാക്കിയ ഫോട്ടോ 

അപ്‌ലോഡ്‌ ചെയ്യുക.അപ്പോള്‍ ഒരു കോഡ് സൈറ്റില്‍ നിന്നും കിട്ടും.ആ കോഡ് 

നമ്മുടെ ബ്ലോഗ്ഗില്‍ ഇടുക.

ബ്ലോഗ്ഗില്‍ html കോഡ്‌ ഇടേണ്ട രീതി താഴെ കൊടുക്കുന്നു.

layout ല്‍ ക്ലിക്ക് ചെയ്യുക.html header ല്‍ ചിത്രം ഉണ്ടെങ്കില്‍ അത് remove  ചെയ്യുക.




        " From the web. Paste an image URL below " എന്ന  option എടുത്ത് html 

കോഡ് പേസ്റ്റ് ചെയ്യുക.SAVE ചെയ്യുക.  















Monday, 11 February 2013

ഫോട്ടോഷോപ്പ് - PEN TOOL








             STRAIGHT ലൈനുകളും വെക്ടര്‍ ഷേപ്പുകളും  വളരെ കൃത്യതയോടെ 

വരച്ചെടുക്കാന്‍ സഹായിക്കുന്ന ടൂള്‍ ആണ് പെന്‍ ടൂള്‍.ഇതില്‍ തന്നെ 5 ടൈപ്പ് പെന്‍ 

ടൂള്‍സ് ഉണ്ട്.ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്.


1.PEN TOOL

2.FREE FORM PEN TOOL

3.ADD ANCHOR POINT TOOL

4.DELETE ANCHOR POINT TOOL

5.CONVERT POINT TOOL


FREE FORM PEN TOOL

          പെന്‍സില്‍ ടൂള്‍ ഉപയോഗിക്കുന്നത് പോലെ ഈ ടൂള്‍ ഉപയോഗിച്ച് വരയ്ക്കാന്‍

 സാധിക്കും.ANCHOR POINT ഇതില്‍ AUTOMATIC ആയി ആഡ് 

ചെയ്യപ്പെടുന്നു.OPTION ബാറില്‍ നോക്കിയാല്‍ "MAGNETIC" എന്നു കാണാം.അത് 

ഓണ്‍ ചെയ്യുകയാണെങ്കില്‍ ANCHOR POINTS വ്യക്തമായി കാണാന്‍ സാധിക്കും.






ഇനി ANCHOR POINT - ന്റെ എണ്ണം കൂട്ടുവാനോ കുറയ്ക്കാനോ ചെയ്യണം 

എന്നുണ്ടെങ്കില്‍ OPTION ബാറില്‍ ഷേപ്പ് ബട്ടണു അടുത്തായി ഒരു ARROW മാര്‍ക്ക്‌ 

കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ മതി.വാല്യൂ കൂട്ടിയാല്‍ ANCHOR POINTS - ന്റെ 

എണ്ണം കുറയുന്നത് കാണാം.






ADD ANCHOR POINT TOOL

          ഒരു ഷേപ്പില്‍ ANCHOR POINT കൂട്ടിചേര്‍ക്കാന്‍ ഈ ടൂള്‍ 

ഉപയോഗിക്കാം.ADD ANCHOR ടൂളില്‍ ക്ലിക്ക് ചെയ്ത് എവിടെയാണോ ANCHOR 

POINT കൂട്ടിചേര്‍ക്കേണ്ടത് അവിടെ ക്ലിക്ക് ചെയ്താല്‍  പുതിയ ANCHOR POINT 

വന്നിരിക്കുന്നത് കാണാം.ഇനി ANCHOR POINT - ല്‍ ക്ലിക്ക് ചെയ്ത് DRAG 

ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ആകൃതിയിലേക്ക്  മാറ്റിയെടുക്കാവുന്നതാണ്.






DELETE ANCHOR POINT TOOL

         ANCHOR POINT ഡിലീറ്റ് ചെയ്യുവാന്‍ വേണ്ടി ഈ ടൂള്‍ 

ഉപയോഗിക്കാം.അതിനായി ഡിലീറ്റ് ചെയ്യേണ്ട ANCHOR POINT - ല്‍ ക്ലിക്ക് 

ചെയ്യുക.അപ്പോള്‍ ഒരു ചിഹ്നം  '-'  കാണാന്‍ സാധിക്കും.അവിടെ ക്ലിക്ക് ചെയ്താല്‍ 

അവശ്യമില്ലാത്ത ANCHOR POINT ഡിലീറ്റ് ചെയ്യാവുന്നതാണ്.  



CONVERT POINT TOOL

      ഈ ടൂള്‍ ഉപയോഗിച്ച് ചേഞ്ച്‌ ചെയ്യാനുള്ള ANCHOR POINT - ല്‍ ക്ലിക്ക് 

ചെയ്യുക.അപ്പോള്‍ അത് കോര്‍ണര്‍ പോയിന്റ്‌ ആയി മാറുന്നു.അത് ഡ്രാഗ് ചെയ്ത് 

നമുക്ക് ഇഷ്ടമുള്ള ഷേപ്പിലേക്ക് മാറ്റാവുന്നതാണ്.









             
                     

Wednesday, 6 February 2013

regedit വഴി autorun disable ചെയ്യുന്നത് എങ്ങനെ ???


start ക്ലിക്ക് ചെയ്യുക








run ക്ലിക്ക് ചെയ്യുക.








ഇപ്പോള്‍ വന്ന ബോക്സില്‍ "regedit" എന്ന് ടൈപ്പ് ചെയ്യുക.









ഇപ്പോള്‍ registry editor എന്നാ new വിന്‍ഡോ ഓപ്പണ്‍ ആയി വന്നിരിക്കുന്നത് 

കാണാം.അതില്‍ താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.

HKEY_CURRENT_USER\SOFTWARE\Microsoft\Windows\CurrentVersion\policies\Explorer\No DriveTypeAutorun







































"NoDriveTypeAutoRun"  എന്ന option right ക്ലിക്ക് ചെയ്യുക.

എന്നിട്ട് "modify" എന്നതില്‍ ക്ലിക്ക് ചെയ്യുക.








അവിടെ "value data" ബോക്സില്‍ "0xFF" എന്ന് കൊടുക്കുക.എന്നിട്ട് ok

കൊടുക്കുക.








regedit exit ചെയ്യുക.കമ്പ്യൂട്ടര്‍ restart ചെയ്യുക.