Wednesday, 9 January 2013

HTML - ചിത്രങ്ങള്‍ insert ചെയ്യുന്നത് എങ്ങനെ ?



 ഒരു വെബ്‌ പേജില്‍ heading,paragraph, അക്ഷരങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യുന്നത് ഒക്കെ

നമ്മള്‍ പഠിച്ചു കഴിഞ്ഞു.ഇനി ഒരു വെബ്‌ പേജില്‍ എങ്ങനെയാണു ഒരു ചിത്രം insert 

ചെയ്യുന്നത് എന്ന് നോക്കാം.html - ല്‍ ചിത്രങ്ങള്‍ insert ചെയ്യാന്‍ ഒരു ഫോര്‍മാറ്റ്‌ 

ഉണ്ട്.അത് താഴെ കൊടുത്തിരിക്കുന്നു.

<IMG SRC = "image url or path">

IMG  - IMAGE

SRC - SOURCE

URL OR PATH - ചിത്രം ഏത് ഡ്രൈവില്‍ ആണെന്ന് ഇവിടെ ടൈപ്പ് ചെയ്യുക.

ഇവിടെ നമ്മള്‍ <img> ടാഗ് ഉപയോഗിച്ച്  ഒരു location - ല്‍ നിന്നും ചിത്രത്തെ 

വെബ്‌ പേജില്‍ display ചെയ്യിക്കുന്നു.ഒരു example ശ്രദ്ധിക്കുക.


EX : എന്റെ കമ്പ്യൂട്ടറില്‍ D ഡ്രൈവില്‍ "MAMMOOKKA" "LALETTAN" എന്നീ രണ്ടു

ചിത്രങ്ങള്‍ ഉണ്ട്.അത് എങ്ങനെ DISPLAY ചെയ്യിക്കും എന്ന് നോക്കാം.

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<IMG SRC ="D:\MAMMOOKKA.JPG">

<IMG SRC="D:\LALETTAN.JPG">

</BODY>

</HTML>



രണ്ടും നല്ല അടിപൊളി ചിത്രങ്ങള്‍ ആണല്ലേ.അതിന്റെ BEAUTY കണ്ടു സമയം 

കളയുന്നില്ല.ഇപ്പോള്‍ ചിത്രങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ എങ്ങനെ 

HTML - ല്‍ INSERT ചെയ്യാം എന്ന് മനസിലായിക്കാണും. 

ചിലപ്പോള്‍ ലോഡ് ചെയ്യാനുള്ള കാലതാമസം കൊണ്ടോ മറ്റോ ചിത്രം കണ്ടില്ലെന്നു 

വരാം. ചിത്രം ഇല്ലാത്ത സമയത്ത് MESSAGE കാണിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന

 പരാമീറ്റര്‍ ആണ് <ALT> .

EX : 

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<IMG SRC ="D:\MAMMOOKKA.JPG" ALT= "picture not available">

<IMG SRC="D:\LALETTAN.JPG" ALT= "picture not available">

</BODY>

</HTML> 


ചിത്രങ്ങള്‍ HTML -ല്‍ INSERT ചെയ്യുന്നത് എങ്ങനെയാണെന്നു മനസിലായി 

കാണുമല്ലോ.കൂടുതല്‍ PRACTICE ചെയ്തു നോക്കുക.HTML നെ കുറിച്ച് കൂടുതല്‍ 

വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ ..........




No comments:

Post a Comment