Thursday, 18 October 2012

HTML (hyper text markup language)


കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഈ നൂറ്റാണ്ടില്‍ ഒഴിച്ച് കൂടാനാവാത്തതാണ്.ഏതു സമസ്ത മേഖലകളിലും

ഇവ ഉപയോഗിക്കുന്നു.നമ്മളില്‍ പലരും നിത്യേന ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്.പക്ഷെ

നമ്മള്‍ ഒരു വെബ്സൈറ്റ് എടുക്കുമ്പോള്‍ എങ്ങനെയാണു അത് നമ്മുടെ മുന്‍പില്‍ display

ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?ഇത്ര അടുക്കും ചിട്ടയുമായി എങ്ങനെയാണു ഇത് മോണിറ്ററില്‍

പ്രദര്‍ശിപ്പിക്കുന്നത്.ഇവിടെയാണ് HTML - ന്റെ പ്രസക്തി.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു

കമ്പ്യൂട്ടര്‍ ലാംഗ്വേജ് ആണ് HTML.ഇന്റര്‍നെറ്റില്‍ നിന്നും നമുക്ക് കിട്ടേണ്ട വിവരങ്ങളെ

ക്രമീകരിക്കുകയാണ് HTML - ന്റെ ധര്‍മം.വെബ്‌ പേജുകളും വെബ്‌ സൈറ്റുകളും നിര്മിക്കുന്നത്

HTML ഉപയോഗിച്ചാണ്‌.വെബ്‌ പേജ് എങ്ങനെ പ്രദര്‍ശിപ്പിക്കണം എന്ന് browser - നോട്‌

പറയുന്ന രീതിയാണ്‌ HTML.ഈ വെബ്‌ പേജുകള്‍ ഉണ്ടാക്കണമെങ്കില്‍ HTML

അറിഞ്ഞിരിക്കേണ്ടതാണ്.വരുന്ന ക്ലാസ്സുകളില്‍ HTML - നെ കുറിച്ച കൂടുതല്‍  ആയി പഠിക്കാം.

No comments:

Post a Comment